ബ്ലാസ്‌റ്റേഴ്‌സ് താരം  വിബിന് ഗ്രീസില്‍ പരിശീലനം

കൊച്ചി - കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ വിബിന്‍ മനോഹരന്‍ ഗ്രീസിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബ് ഒ.എഫ്.ഐ ക്രെറ്റെയില്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നു. ഒരു മാസമായിരിക്കും ട്രയ്‌നിംഗ്. തൃപ്തികരമാണെങ്കില്‍ ടീമിലെടുക്കും. വിബിന്റെ ശ്രമത്തെ ബ്ലാസ്റ്റേഴ്‌സ് പൂര്‍ണമായി പിന്തുണക്കുന്നതായി ക്ലബ്ബ് അറിയിച്ചു. 
ഗ്രീക്ക് ടീം ട്രയ്‌നിംഗിന്റെ ഭാഗമായി നെതര്‍ലാന്റ്‌സില്‍ അവിടത്തെ ഫസ്റ്റ് ഡിവിഷന്‍ ടീമുകളുമായി മൂന്ന് മത്സരം കളിക്കും. ടീമിനൊപ്പം വിബിനും നെതര്‍ലാന്റ്‌സില്‍ പോവും. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് അക്കാദമിയിലെ അയ്മനും അസ്ഹറും പോളണ്ടിലെ റാക്കോ ചെസ്‌റ്റൊഷോവ ക്ലബ്ബില്‍ ട്രയ്‌നിംഗില്‍ പങ്കെടുത്തിരുന്നു. 

Latest News