കിംഗ്സ്റ്റണ് - ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില് വെസ്റ്റിന്ഡീസിനെ ക്രയ്ഗ് ബ്രാത്വൈറ്റ് നയിക്കും. 18 കളിക്കാരുമായി ആരംഭിച്ച വെസ്റ്റിന്ഡീസ് ക്യാമ്പ് ഈ മാസം ഒമ്പത് വരെ നീളും. ആദ്യ ടെസ്റ്റ് 12 ന് ഡൊമിനിക്കയിലാണ്. രണ്ടാം ടെസ്റ്റ് ട്രിനിഡാഡില് 20 ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 കളും പരമ്പരയിലുണ്ട്.
ജെയ്സന് ഹോള്ഡര്, അല്സാരി ജോസഫ്, കയ്ല് മയേഴ്സ് എന്നിവര് ടീമിലില്ല. കാവം ഹോഡ്ജ്, അലിക് അതനാസ്, ജയര് മകാലിസ്റ്റര് എന്നിവരാണ് പുതുമുഖങ്ങള്.






