ഏഷ്യന്‍ കബഡി കിരീടം ഇന്ത്യക്ക്

ബുസാന്‍ - ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടി. തെക്കന്‍ കൊറിയയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇറാനെ 42-32 ന് ഇന്ത്യ തോല്‍പിച്ചു. പവന്‍ സെറാവത്തിന്റെയും അസ്ലം ഇനാംദാറിന്റെയും അര്‍ജുന്‍ ദേശവാളിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. 
എട്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരാവുന്നത്. നിരവധി പരിചയസമ്പന്നന്മാരായ കളിക്കാരില്ലാതെയാണ് ഇറാന്‍ ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് വന്നത്. മുഹമ്മദ് രിസ ഷാദ്‌ലൂയിയായിരുന്നു അവരുടെ ഏറ്റവും അപകടകാരി. 

Latest News