ഖോബര്‍ - ലിവര്‍പൂള്‍ ജഴ്‌സിയില്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ റോബി ഫൗളര്‍ സൗദി രണ്ടാം ഡിവിഷന്‍ ലീഗ് ക്ലബ്ബ് അല്‍ഖാദിസിയയുടെ കോച്ചാവും. ലിവര്‍പൂളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കളിക്കാരിലൊരാളാണ് ഫൗളര്‍. രണ്ട് ഘട്ടങ്ങളിലായി ലിവര്‍പൂളിന് കളിച്ച സ്‌ട്രൈക്കര്‍ 183 ഗോളടിച്ചു. ലീഡ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കും കളിച്ചിരുന്നു.
ഫൗളറുടെ കോച്ചിംഗ് കരിയര്‍ അത്ര വിജയമല്ല. തായ്‌ലന്റില്‍ മൗംഗ്‌തോംഗ് യുനൈറ്റഡ്, ഓസ്‌ട്രേലിയയില്‍ ബ്രിസ്‌ബെയ്ന്‍ റോര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ്ബംഗാള്‍ തുടങ്ങിയ ടീമുകളെയാണ് പരിശീലിപ്പിച്ചത്.
ഖാദിസിയ ക്ലബ്ബിനെ സൗദി അരാംകൊ ഏറ്റെടുക്കുകയാണ്. ടീമില്‍ അടിമുടി മാറ്റം വരുമെന്നാണ് സൂചന.






