ഇടവേള ബാബുവിനെ ആദരിച്ച് താരസംഘടന

കൊച്ചി- തുടര്‍ച്ചയായി 24 വര്‍ഷക്കാലം 'അമ്മ'യുടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സേവനം തുടരുന്ന നടന്‍ ഇടവേള ബാബുവിനെ ആദരിച്ചു. അമ്മയുടെ 29-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ആദരിച്ചത്.

ഹൃദയത്തില്‍ തൊട്ടുള്ള വാക്കുകളിലൂടെയാണ് മമ്മൂട്ടി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറര്‍ സിദ്ധിഖ്, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസ്സന്‍, സ്വാസ്സിക എന്നിവരുമുണ്ടായിരുന്നു.

Latest News