ഖത്തറില്‍ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു, മൂന്ന് മലയാളികള്‍

മരിച്ച റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ്
മരിച്ച ജിജോ ഗോമസ്, പ്രവീണ്‍ കുമാര്‍ ശങ്കര്‍, നാഗ ലക്ഷ്മി ചന്ദ്ര ശേഖരന്‍

ദോഹ- ഖത്തറിലെ അല്‍ഖോറിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് പേര്‍ മലയാളികളാണ്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30) ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ നാഗ ലക്ഷ്മി ചന്ദ്ര ശേഖരന്‍, പ്രവീണ്‍ കുമാര്‍ ശങ്കര്‍ എന്നിവരും മരിച്ചു. മൃതദേഹം അല്‍ ഖോര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഖത്തറിലെ അല്‍ഖോറില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം.
റോഷിന്‍ ജോണ്‍- ആന്‍സി  ദമ്പതികളുടെ ഏക മകന്‍ ഏദന്‍ ഗുരുതര പരുക്കളോടെ സിദ്ര ഹോസ്പിറ്റലില്‍  വെന്റിലേറ്ററിലാണ്.
അല്‍ഖോര്‍ പാലത്തില്‍വെച്ച് മറ്റൊരു വാഹനം ഇടിച്ച് ഇവരുടെ വാഹനം  താഴേക്ക് മറിഞ്ഞുവെന്നാണ് അപകടത്തെ കുറിച്ചുള്ള പ്രാഥമിക വിവരം.

 

 

Latest News