ഇംഗ്ലിഷ് ക്രിക്കറ്റില്‍ വംശവെറിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ - ഇംഗ്ലിഷ് ക്രിക്കറ്റില്‍ വംശവെറിയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവും വര്‍ഗവിവേചനവും തുടരുന്നുണ്ടെന്ന് സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും മാപ്പ് പറയുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. 
വംശവൈരം ഇംഗ്ലിഷ് ക്രിക്കറ്റില്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നും വനിതകള്‍ രണ്ടാം ക്ലാസ് പൗരന്മാരെ പോലെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest News