പെയ്‌സ്പടയുമായി  ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്

ലണ്ടന്‍ - ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ അവസാന വേളയില്‍ അടിതെറ്റിയ ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിന് പെയ്‌സ്പടയുമായി ഇറങ്ങുന്നു. രണ്ടു വിക്കറ്റ് തോല്‍വിക്ക് പകരം വീട്ടാന്‍ സ്പിന്നര്‍ മുഈന്‍അലിയെ ഒഴിവാക്കി പെയ്‌സ്ബൗളര്‍ ജോഷ് ടംഗിനെ അവര്‍ ടീമിലുള്‍പെടുത്തി. ആദ്യ ടെസ്റ്റിനിടെ മുഈന്റെ വിരലിന് പരിക്കേറ്റിരുന്നു. മാര്‍ക്ക് വുഡിനെ തഴഞ്ഞാണ് ഇരുപത്തഞ്ചുകാരന്‍ ടംഗിന് അവസരം നല്‍കിയത്. അയര്‍ലന്റിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ ടംഗ് അഞ്ചു വിക്കറ്റ് പ്രകടനം കാഴ്ചവെച്ചിരുന്നു. 


 

Latest News