ന്യൂദല്‍ഹി -ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബി.ജെ.പിയുടെ എം.പിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ പരാതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുമോയെന്ന് ദല്‍ഹി കോടതി ജൂലൈ ഒന്നിന് വിധി പറയുംമ. സുദീര്‍ഘമായ കുറ്റപത്രമായതിനാല്‍ രണ്ടു ദിവസം ആവശ്യമാണെന്ന് അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാല്‍ പറഞ്ഞു. ജൂണ്‍ 15 നാണ് പോലീസ് കുറ്റപത്രം നല്‍കിയത്. തിങ്കളാഴ്ച വനിതാ ഗുസ്തി താരങ്ങള്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നു.
ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മഹിമ റായിക്ക് സമര്‍പ്പിച്ച കുറ്റപത്രം ആയിരത്തിലേറെ പേജുണ്ട്. ബ്രിജ്ഭൂഷന് പുറമെ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറും പ്രതിയാണ്. ഇരുനൂറോളം സാക്ഷികളുടെ മൊഴി കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.






