കണ്ണഞ്ചിപ്പിക്കുന്ന ജംപ് സ്യൂട്ട് ധരിച്ച് ദീപിക പദുക്കോൺ, മാർക്കറ്റിൽ കിട്ടാതായി

ഹൈദരാബാദ്- ബോളിവുഡ് താരം ദീപിക പുദക്കോൺ ധരിച്ച ആകർഷകമായ ജംപ് സ്യൂട്ടിനു പിന്നാലെ ആരാധകർ. ഫാഷൻ സ്വീകരിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലുള്ള നടി ഈ വേഷത്തിൽ ഹൈദരാബാദ് എയർപോർട്ടിലാണ് ​പ്രത്യക്ഷപ്പെട്ടത്. റെഡ് കാർപറ്റ് പരിപാടിയിലായും സാധാരണ യാത്രയിലായാലും വസ്ത്രധാരണത്തിലൂടെ നടി ആരാധകരെ അതിശയിപ്പിക്കാറുണ്ട്.
സാധാരണ ധരിക്കാവുന്ന തരത്തിലുള്ളതും ന്യായമായ വിലയുള്ളതുമായ ജംപ് സ്യൂട്ടായതിനാലാണ് ആരാധകരുടെ കൂടുതൽ ‌ശ്രദ്ധ ആകർ‌ഷിച്ചത്.
സുഖപ്രദമായ ആഡംബര കോട്ടൺ-ബ്ലെൻഡ് ഫാബ്രിക്, ഫുൾ സിപ്പ്, ഫോൾഡ്-ഡൌൺ കോളർ, റിബഡ് കഫുകൾ, ഫ്രണ്ട് പോക്കറ്റുകൾ, അരക്കെട്ടിൽ ഇലാസ്റ്റിക് എന്നിവ കാരണം സ്റ്റൈലിലും ധരിക്കാനുള്ള സുഖത്തിലും സന്തുലിതത്വം നിലനിർത്തുന്നതാണ് ഈ ജംപ് സ്യൂട്ട്.
ആരാധാകരെ ആകർഷിച്ച  ദീപികയുടെ കണ്ണഞ്ചിപ്പിക്കുന്ന സ്യൂട്ട് ജനപ്രിയ ബ്രാൻഡായ അഡിഡാസിന്റേതാണ്.  ഡിസൈനിൽ പേരുകേട്ട അഡിഡാസിന്റെ ജംപ്‌സ്യൂട്ടിന്റെ യഥാർത്ഥ വില  12,999 രൂപയായിരുന്നു.  പക്ഷേ കുറഞ്ഞ വിലയിൽ  6,499 ല‌ഭ്യമായിരുന്നു. ദീപിക സെലക്ട് ചെയ്ത ഫാഷൻ കാരണമാണോ എന്നറിയില്ല ജംപ് സ്യൂട്ട് വേ​ഗം വിറ്റു തീർന്നു. നിലവിൽ സ്റ്റോക്കില്ല. 

Latest News