ഭയാനക വീഡിയോ; അജ്മാനില്‍ ബഹുനില താമസ കേന്ദ്രത്തില്‍ തീ

അജ്മാന്‍-യു.എ.ഇയിലെ അജ്മാനില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. മുപ്പത് നില കെട്ടിടത്തില്‍ നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്  അജ്മാന്‍ വണ്‍ ടവേഴ്‌സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പര്‍ ടവറില്‍ തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചു . സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
കെട്ടിടത്തിന്റെ ഒരു കോണില്‍നിന്ന് തീജ്വാലകള്‍ തറനിരപ്പില്‍ നിന്ന് മുകളിലേക്ക് എത്തുകയും അവശിഷ്ടങ്ങള്‍ താഴെ റോഡിലേക്ക് വീഴുകയും ചെയ്യുന്ന ഭയാനക വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അഗ്നിശമന സേനക്ക് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

 

Latest News