റയല്‍ മഡ്രീഡാണ് പണക്കൊഴുപ്പിലും കിരീടനേട്ടത്തിലും ഇപ്പോഴത്തെ ഏറ്റവും മികച്ച ക്ലബ്ബായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷം അവരായിരുന്നു യൂറോപ്യന്‍ ചാമ്പ്യന്മാര്‍. ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി എന്നിവയും മുന്‍നിരയിലുണ്ട്. എന്നാല്‍ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ കളിക്കാര്‍ ഏറ്റവുമധികം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറില്‍ നിന്നാണ് -ഒമ്പതു പേര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകളില്‍ നിന്ന് ഏഴു പേര്‍ വീതമുണ്ട്. ലിവര്‍പൂള്‍, ബാഴ്‌സലോണ, പി.എസ്.ജി ടീമുകളില്‍ നിന്ന് നാലു പേര്‍ വീതവും.
ആദ്യ അഞ്ചു സ്ഥാനത്ത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളാണ്. ഇംഗ്ലണ്ട് സെമിയിലെത്തിയത് ഒരു കാരണമായിരിക്കാം. അതു മാത്രമല്ല കാരണം. നാലു ടീമിലെയും 92 കളിക്കാരില്‍ 40 പേരും പ്രീമിയര്‍ ലീഗിലാണ് -43 ശതമാനം. പ്രീമിയര്‍ ലീഗിലെ 12 ക്ലബ്ബുകളിലെ കളിക്കാര്‍ ലോകകപ്പില്‍ അവശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ട് കളിക്കാരായ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ഡാനി റോസ്, കീരന്‍ ട്രിപ്പിയര്‍, എറിക് ഡയര്‍, ഡെലി അലി, ബെല്‍ജിയത്തിന്റെ ടോബി ആള്‍ഡര്‍വെയ്‌റല്‍ഡ്, യാന്‍ വെര്‍ടോംഗന്‍, മൂസ ദെംബലെ, ഫ്രാന്‍സിന്റെ ഹ്യൂഗൊ ലോറീസ് എന്നിവരാണ് അവശേഷിക്കുന്ന ടോട്ടനം കളിക്കാര്‍. ഇംഗ്ലണ്ട് കളിക്കാരായ കെയ്ല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, ഫാബിയന്‍ ഡെല്‍ഫ്, റഹീം സ്റ്റെര്‍ലിംഗ്, ബെല്‍ജിയത്തിന്റെ വിന്‍സന്റ് കോമ്പനി, കെവിന്‍ ഡിബ്രൂയ്‌നെ, ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ മെന്‍ഡി എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളാണ്. ഇംഗ്ലണ്ട് കളിക്കാരായ ഫില്‍ ജോണ്‍സ്, ജെസി ലിന്‍ഗാഡ്, ആഷ്‌ലി യംഗ്, മാര്‍ക്കസ് റാഷ്ഫഡ്, ബെല്‍ജിയത്തിന്റെ മര്‍വാന്‍ ഫെലയ്‌നി, റൊമേലു ലുകാകു, ഫ്രാന്‍സിന്റെ പോള്‍ പോഗ്ബ എന്നിവരാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഗാരി കഹീല്‍, റൂബന്‍ ലോഫ്റ്റസ്ചിക്ക്, ബെല്‍ജിയത്തിന്റെ തിബൊ കോര്‍ടവ, മിച്ചി ബാറ്റ്ഷുവായ്, എഡന്‍ ഹസാഡ്, ഫ്രാന്‍സിന്റെ എന്‍ഗോലൊ കാണ്ടെ, ഒലീവിയര്‍ ജിരൂ എന്നിവര്‍ ചെല്‍സി താരങ്ങളാണ്. ക്രൊയേഷ്യയുടെ ഒരു കളിക്കാരന്‍ പോലും ഈ നാലു ക്ല്ബ്ബുകളില്‍ കളിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ്‌ക്രൊയേഷ്യയുടെ 23 കളിക്കാരില്‍ രണ്ടു പേര്‍ മാത്രമാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ല്ബ്ബുകളില്‍. ദേജാന്‍ ലോവ്‌റേനും (ലിവര്‍പൂള്‍) ഇവാന്‍ സ്ട്രിനിച്ചും (സാംദോറിയ).