മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിലൊന്നായി അവസാന നിമിഷവും പരിഗണനയിലുണ്ടായിരുന്ന തിരുവനന്തപുരം അന്തിമ ലിസ്റ്റില്‍ പുറത്ത്. പകരം പൂനെയാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ആശ്വാസമെന്ന നിലയില്‍ തിരുവന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സന്നാഹ മത്സരങ്ങള്‍ക്കായി ടീമുകളെത്തും. തിരുവനന്തപുരത്തും ഹൈദരാബാദിലും ഗുവാഹത്തിയിലുമാണ് സന്നാഹ മത്സരങ്ങള്‍. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ.
അഹമ്മദാബാദിനും മുംബൈക്കും കൊല്‍ക്കത്തക്കും പുറമെ ബംഗളൂരു, ചെന്നൈ, ദല്‍ഹി, ധര്‍മശാല, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ എന്നിവയാണ് വേദികള്‍. 46 ദിവസം ടൂര്‍ണമെന്റില്‍ 48 മത്സരങ്ങളുണ്ടാവും. ഇന്ത്യന്‍ ടീം ഒമ്പത് വേദികളിലും കളിക്കും.






