സാഫ് ചാമ്പ്യന്‍ഷിപ്: ഇന്ത്യ സെമിയില്‍

ബംഗളൂരു - ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെയും നവോറെം മഹേഷ് സിംഗിന്റെയും ഗോളുകളില്‍ നേപ്പാളിനെ 2-0 ന് തോല്‍പിച്ച് ഇന്ത്യ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ കളിയില്‍ പാക്കിസ്ഥാനെ 4-0 ന് തകര്‍ത്തിരുന്നു. പാക്കിസ്ഥാന്‍ കുവൈത്തിനോടും 0-4 ന് തകര്‍ന്നു.
നേപ്പാളിനെ തോല്‍പിക്കാന്‍ ഇന്ത്യ വല്ലാതെ വിയര്‍ത്തു. പാക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ ഛേത്രി, അനിരുദ്ധ ഥാപ്പ, സഹല്‍ അബ്ദുല്‍ സമദ് ഒഴികെ എല്ലാവരെയും ഇന്ത്യ മാറ്റി. സഹല്‍  പലപ്പോഴും ഒറ്റക്ക് കളിക്കാന്‍ ശ്രമിച്ചു.
 

Latest News