ടീനേജ് ലെഗ്‌സ്പിന്നര്‍ റിഹാന്‍ ഇംഗ്ലണ്ട് ടീമില്‍

ലണ്ടന്‍ - പതിനെട്ടുകാരനായ ലെഗ്‌സ്പിന്നര്‍ റിഹാന്‍ അഹമ്മദിനെ ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിലുള്‍പെടുത്തി. സ്പിന്നര്‍ മുഈന്‍അലിക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ ഡിസംബറില്‍ പാക്കിസ്ഥാനെതിരെ റിഹാന്‍ കളിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു കളിക്കുന്ന പ്രായം കുറഞ്ഞ പുരുഷ താരമാണ് റിഹാന്‍. ആ മത്സരത്തില്‍ 12 വിക്കറ്റെടുത്തു. 
നാടകീയമായ ആദ്യ മത്സരം ഇംഗ്ലണ്ട് രണ്ടു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ബുധനാഴ്ച ലോഡ്‌സില്‍ ആരംഭിക്കും. മത്സരത്തില്‍ സ്പിന്നറില്ലാതെയാണ് ഇംഗ്ലണ്ട് ടീം കളിക്കുകയെന്ന് സൂചനയുണ്ട്. നാലംഗ പെയ്‌സ് പടക്കൊപ്പം പാര്‍ട് ടൈം സ്പിന്നറായി ജോ റൂട്ടുണ്ടാവും. 

Latest News