തായ്‌പെയ് - ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് തായ്‌പെയ് ഓപണില്‍ നിന്ന് പുറത്തായി. ലോക ഒമ്പതാം നമ്പറായ മലയാളി താരം അഞ്ചാം സീഡും ആതിഥേയ കളിക്കാരനുമായ കാ ലോംഗ് ആന്‍ഗസിനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ 19-21, 8-21 ന് തോറ്റു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു.
ഇതിനു മുമ്പ് ആന്‍ഗസിനെ 11 തവണ നേരിട്ടതില്‍ ആറു തവണ പ്രണോയ് ജയിച്ചിരുന്നു. ഇത്തവണ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പൊരുതി. 19-19 വരെ ആദ്യ ഗെയിം ആരും ജയിക്കാമെന്ന അവസ്ഥയായിരുന്നു. രണ്ടാം ഗെയിമില്‍ പ്രണോയ് മങ്ങി






