മെസിക്ക് കേരളത്തിന്റെ പിറന്നാൾ സമ്മാനമായി 'മെസി' മലയാളം പതിപ്പ്

കോഴിക്കോട് - ഇതിഹാസ ഫുട്‌ബോളർ ലയണൽ മെസിക്ക് 36-ാമത് പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പിറന്നാൾ സമ്മാനം. ഖത്തർ ലോകകപ്പ് നേട്ടത്തിന് ശേഷം ഫുട്ബാൾ ലോകം മെസിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെ താരത്തിന്റെ ജീവചരിത്രത്തിന്റെ മലയാളം പതിപ്പ് പുറത്തിറക്കിയാണ് മലയാളി കളിക്കമ്പക്കാർ പിറന്നാൾ ആശംസകൾ നേർന്നത്.
 പ്രമുഖ ഇറ്റാലിയൻ കളിയെഴുത്തുകാരൻ ലൂക്കാ കയോളി എഴുതിയ മെസിയുടെ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയാണ് ഇന്ന് പ്രകാശനം ചെയ്തത്. കളി എഴുത്തുകാരനും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ പരിഭാഷപ്പെടുത്തിയ മെസിയുടെ ജീവചരിത്രം 'മെസി' എന്ന ഗ്രന്ഥം ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ് റാഫി, സഹതാരം അനസ് എടത്തൊടികക്ക് നൽകി പ്രകാശനം ചെയ്തു. 
 കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അധ്യക്ഷനായി. മുഹമ്മദ് റാഫി, അനസ് എടത്തൊടിക, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ ജോഷ്വ, ലിപി അക്ബർ, അതുൽ കമാൽ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ സ്വാഗതം പറഞ്ഞു. കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി. ലിപി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
 

Latest News