തായ്‌പെയ് - ഇന്ത്യയുടെ ഒന്നാം നമ്പർ താരം എച്ച്.എസ്. പ്രണോയ് തായ്‌പെയ് ഓപൺ ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മലേഷ്യൻ ഓപണിൽ ചാമ്പ്യനാവുകയും ഇന്തോനേഷ്യൻ ഓപണിൽ സെമി ഫൈനലിലെത്തുകയും ചെയ്ത മലയാളി താരം 21-9, 21-17 ന് ഇന്തോനേഷ്യയുടെ ടോമി സുഗിയാർത്തോയെ തകർത്തു.
മുൻ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ പരുപ്പള്ളി കശ്യപും താനിയ ഹേമന്തും മിക്‌സഡ് ഡബ്ൾസ് ജോഡി രോഹൻ കപൂർ-സിക്കി റെഡ്ഡി എന്നിവരും രണ്ടാം റൗണ്ടിൽ പുറത്തായി. കശ്യപിനെ ആതിഥേയ താരം ലി യാംഗ് സു 21-16, 21-17 ന് തോൽപിച്ചു. താനിയ ലോക നാലാം നമ്പറും ടോപ് സീഡും ആതിഥേയ കളിക്കാരിയുമായ തായ് സു യിംഗിനോട് 11-21, 6-21 ന് കീഴടങ്ങി.






