യു. എസില്‍ മോഡിയുടെ വാര്‍ത്താ സമ്മേളനം; ഉത്തരം രണ്ട് ചോദ്യങ്ങള്‍ക്ക് മാത്രം

വാഷിങ്ടണ്‍ ഡിസി- അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ജോ ബൈഡനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം ഒന്‍പത് വര്‍ഷത്തിനിടയില്‍ 2019 മെയ് മാസത്തില്‍ മാത്രമാണ് മോഡി വാര്‍ത്താ സമ്മേളനം നടത്തിയത്. അന്നാകട്ടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നില്ല. 

ജോ ബൈഡനുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രമായിരിക്കും മോഡി ഉത്തരം നല്‍കുകയെന്നാണ് വിവരം. യു. എസില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഓരോ മാധ്യമ പ്രവര്‍ത്തരുടെ ഓരോ ചോദ്യങ്ങളാണത്രെ അനുവദിക്കുക. 

മോഡി മാധ്യമങ്ങളെ കാണുന്നതു തന്നെ 'ബിഗ് ഡീല്‍' എന്നാണ് വൈറ്റ് ഹൗസ് വക്താവ് കിര്‍ബി വിശേഷിപ്പിച്ചത്. 
സന്ദര്‍ശനത്തിനൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ നന്ദിയുണ്ടെന്നും കിര്‍ബി പറഞ്ഞു.

Latest News