പാരിസ് - സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായ വംശീയവൈര ആക്രമണങ്ങള്‍ കുവൈത്തും ഖത്തറും നിഷേധിക്കുന്നു. ഖത്തര്‍ കളിക്കാരന്‍ വംശീയമായി അധിക്ഷേപിച്ചുവെന്നും റഫറി ഇടപെട്ടില്ലെന്നും ആരോപിച്ച് ഖത്തറിനെതിരായ കളിയില്‍ ന്യൂസിലാന്റ് രണ്ടാം പകുതിയില്‍ ഇറങ്ങിയില്ല. ഓസ്ട്രിയയില്‍ നടന്ന മത്സരം ന്യൂസിലാന്റ് 1-0 ന് ലീഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ താനാണ് വംശീയമായി ആക്രമിക്കപ്പെട്ടതെന്ന് ഖത്തര്‍ ഫോര്‍വേഡ് യൂസുഫ് അബൂരിസാഖ് ആരോപിച്ചു. പലപ്പോഴും വിവിധ രാജ്യങ്ങളില്‍ വംശീയമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. വംശീയമായി ആക്രമിക്കപ്പെടുകയും അതേ കുറ്റം ആരോപിക്കപ്പെടുകയും ചെയ്യുന്നത് ആദ്യമാണ് -അബൂരിസാഖ് പറഞ്ഞു.
കുവൈത്തിനെതിരെ അയര്‍ലന്റും രണ്ടാം പകുതിയില്‍ പിന്മാറി. കളി പരുക്കനായതോടെ പരിക്ക് ഭയന്ന് എഴുപതാം മിനിറ്റില്‍ റഫറി കളി നിര്‍ത്തിയതാണെന്നും കുവൈത്ത് കളിക്കാരന്‍ വംശീയമായി അപഹസിച്ചുവെന്നുള്ള വാര്‍ത്ത കളവാണെന്നും കുവൈത്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു.
ദ






