നഷ്ടപ്പെട്ട പെനാല്‍ട്ടിയുടെ ഓര്‍മയില്‍ ജ്യാന്‍ വിരമിച്ചു

ആക്ര - 2014 ലെ ലോകകപ്പില്‍ ഘാനക്ക് സെമി ഫൈനലിലേക്ക് സ്ഥാനം നേടിക്കൊടുക്കുമായിരുന്ന പെനാല്‍ട്ടി പാഴാക്കിയ ഓര്‍മകളുമായി അസമോവ ജ്യാന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഉറുഗ്വായ്‌ക്കെതിരായ പെനാല്‍ട്ടി ഗോളാക്കിയിരുന്നുവെങ്കില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്ക ടീമാവുമായിരുന്നു ഘാന. കഴിഞ്ഞ ലോകകപ്പില്‍ മൊറോക്കോയാണ് അവസാനം ഈ നേട്ടത്തിനുടമകളായത്. ഉറുഗ്വായ്‌ക്കെതിരായ ഘാനയുടെ ഉറച്ച ഗോള്‍ ലൂയിസ് സോറസ് കൈ കൊണ്ട് തടുത്തതിനായിരുന്നു ഘാനക്ക് എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റില്‍ പെനാല്‍ട്ടി ലഭിച്ചത്. എന്നാല്‍ പെനാല്‍ട്ടി ജ്യാന്‍ പുറത്തേക്കടിച്ചു. ഷൂട്ടൗട്ടില്‍ ജ്യാന്‍ സ്‌കോര്‍ ചെയ്‌തെങ്കിലും ഘാന 2-4 ന് തോറ്റു. 
51 ഗോളോടെ ഘാനയുടെ ടോപ്‌സ്‌കോററായ മുപ്പത്തേഴുകാരന്‍ രണ്ട് ലോകകപ്പിലും ഏഴ് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ കപ്പില്‍ രണ്ടു തവണ ഫൈനലിലെത്തി. 

Latest News