ന്യൂദല്‍ഹി - ജക്കാര്‍ത്ത ഓപണ്‍ ബാഡ്മിന്റണില്‍ നിലവിലെ ലോക ചാമ്പ്യന്മാരെ വകവരുത്തി കിരീടം നേടിയ സത്വിക് സായരാജും ചിരാഗ് ഷെട്ടിയും പുരുഷ ഡബ്ള്‍സ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇരുവരുടെയും കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഇത്. നാലാം സ്ഥാനത്തായിരുന്നു അവര്‍.
സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയാണ് ഇന്ത്യന്‍ നമ്പര്‍ വണ്‍. ഇന്തോനേഷ്യ ഓപണ്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ വിക്ടര്‍ ആക്‌സല്‍സനോട് തോറ്റ പ്രണോയ് ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി. കിഡംബി ശ്രീകാന്ത് ആദ്യ ഇരുപതില്‍ തിരിച്ചെത്തി (19ാം സ്ഥാനം). ലക്ഷ്യ സെന്‍ പതിനെട്ടാം സ്ഥാനത്തുണ്ട്.
കുത്തനെ താഴോട്ട് പോവുകയായിരുന്ന പി.വി. സിന്ധു രണ്ട് സ്ഥാനം മുന്നോട്ടുകയറി (12ാം സ്ഥാനം). വനിതാ ഡബ്ള്‍സില്‍ മലയാളി ട്രീസ ജോളിയും ആന്ധ്രക്കാരിയായ കൂട്ടാളി ഗായത്രി ഗോപിചന്ദും പതിനാറാം സ്ഥാനത്താണ്.






