ഭുവനേശ്വര്‍ - കൊടും ചൂടില്‍ ഒഡിഷയില്‍ നടന്ന ഇന്റര്‍ സ്റ്റെയ്റ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 65 അത്ലറ്റുകള് ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടി. 27 ഇനങ്ങളിലാണ് ഈ കളിക്കാര്‍ ഹ്വാംഗ്ഷു ഏഷ്യാഡിന് ടിക്കറ്റുറപ്പിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ തേജീന്ദര്‍ സിംഗ് തൂര്‍ ഷോട്പുട്ടില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തു. മലയാളി താരം മുരളി ശ്രീശങ്കര്‍ ദേശീയ റെക്കോര്‍ഡ് തിരിച്ചുപിടിക്കുന്നതിന് തലനാരിഴ അടുത്തെത്തി. തേജീന്ദറും ശ്രീശങ്കറും ലോക ചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടിയിട്ടുണ്ട്.
വനിതാ ലോംഗ്ജമ്പില്‍ ആന്‍സി സോജന്, ട്രിപ്പിള്‍ജമ്പില്‍ അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍, 400 മീറ്ററില്‍ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്, വനിതാ ട്രിപ്പിള്‍ജമ്പില്‍ ഷീന എന്‍.വി, 1500 മീറ്ററില്‍ ജിന്സണ് ജോണ്സണ് എന്നിവരാണ് ഏഷ്യാഡിന് യോഗ്യത നേടിയ മലയാളികള്‍.






