Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലമെന്റിൽ അതിക്രമിച്ചുകയറിയ കേസിൽ എം.പിമാർക്ക് തടവ്

കുവൈത്ത് സിറ്റി - പാർലമെന്റ് മന്ദിരത്തിൽ ഇരച്ചുകയറിയ കേസിൽ പ്രതിപക്ഷ നേതാക്കളെയും ഏതാനും എം.പിമാരെയും കുവൈത്തിലെ പരമോന്നത കോടതി ശിക്ഷിച്ചു. ഡസൻ കണക്കിന് രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും കേസിൽ പ്രതികളാണ്. വർഷങ്ങൾ നീണ്ട വിചാരണക്കിടെ പ്രതികളെ കോടതി ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ നവംബറിൽ അപ്പീൽ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. 
മറ്റൊരു ആരോപണത്തിൽ രണ്ടു വർഷത്തെ തടവു ശിക്ഷ പൂർത്തിയാക്കി 2017 ഏപ്രിലിൽ ജയിൽ മോചിതനായ മുസല്ലം അൽബറാക് ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മുൻ എം.പിമാരും നിലവിലെ എം.പിമാരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആകെ 70 പ്രതികളാണ് കേസിലുള്ളത്. 2011 ൽ പ്രധാനമന്ത്രി ശൈഖ് നാസിർ അൽമുഹമ്മദിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് മന്ദിരത്തിൽ ഇരച്ചുകയറി എന്ന ആരോപണമാണ് പ്രതികൾ നേരിട്ടത്. കുവൈത്തിന്റെ ചരിത്രത്തിൽ മുമ്പ് ദർശിച്ചിട്ടില്ലാത്ത ഈ സംഭവത്തെ കറുത്ത ബുധനാഴ്ച എന്നാണ് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് വിശേഷിപ്പിച്ചത്. സുരക്ഷാ സൈനികർക്കെതിരായ ആക്രമണങ്ങൾക്ക് കണക്കു ചോദിക്കാതെ പോകില്ലെന്നും അമീർ പറഞ്ഞു. രാജ്യത്ത് വലിയ കോലാഹലങ്ങൾക്ക് സംഭവം വഴിവെച്ചിരുന്നു.
2013 ഡിസംബർ വരെ തീർപ്പ് കൽപിക്കാതെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 2013 ഡിസംബറിൽ മുഴുവൻ പ്രതികളെയും ക്രിമിനൽ കോടതി വെറുതെ വിട്ടു. എന്നാൽ 2017 നവംബറിൽ ഈ വിധി അപ്പീൽ കോടതി തള്ളുകയും 67 പ്രതികളെ ഒരു വർഷം മുതൽ ഒമ്പതു വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ വിധി ഏതാനും പ്രതികൾ പരമോന്നത കോടതിയിൽ ചോദ്യം ചെയതു. വിചാരണ പുനരാരംഭിക്കുന്നതു വരെ പ്രതികളെ ജാമ്യത്തിൽ വിടണമെന്ന് അഭിഭാഷകർ കോടതിയോട് അപേക്ഷിച്ചിരുന്നു. ഇന്നലെ പരമോന്നത കോടതി പ്രസ്താവിച്ച വിധി അന്തിമമാണ്. ഇതിനെതിരെ അപ്പീൽ നൽകുന്നതിന് പ്രതികൾക്ക് സാധിക്കില്ല. 
നിലവിലെ എം.പിമാരായ വലീദ് അൽത്വബ്തബാഇക്കും ജംആൻ അൽഹർബശിനും പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ മുസല്ലം അൽബറാകിനും മൂന്നു വർഷം വീതം തടവും ആറു മുൻ എം.പിമാർക്ക് മൂന്നര വർഷം വീതം തടവും ഒരു മുൻ എം.പിക്ക് രണ്ടു വർഷം തടവുമാണ് കോടതി വിധിച്ചത്. അഞ്ചു ആക്ടിവിസ്റ്റുകളെ മൂന്നര വർഷം വീതം തടവിന് ശിക്ഷിച്ചു. മറ്റു രണ്ടു ആക്ടിവിസ്റ്റുകൾക്ക് രണ്ടു വർഷം വീതം തടവാണ് കോടതി വിധിച്ചത്. പതിനേഴു പ്രതികളെ കുറ്റവിമുക്തരാക്കി. മുപ്പത്തിനാലു പേരെ ശിക്ഷിക്കുന്നതിന് കോടതി വിസമ്മതിക്കുകയും ചെയ്തു. 

Latest News