ആദിപുരുഷ് വിവാദം; കാഠ്മണ്ഡുവില്‍ എല്ലാ ഇന്ത്യന്‍ സിനിമകള്‍ക്കും വിലക്ക്

കാഠ്മണ്ഡു- ആദിപുരുഷ് സിനിമയിലെ ഡയലോഗിനെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് നേപ്പാളിലെ
കാഠ്മണ്ഡുവല്‍ എല്ലാ ഇന്ത്യന്‍ സിനികള്‍ക്കും നിരോധം. തിങ്കളാഴ്ച മുതല്‍ ഇന്ത്യന്‍ സിനിമകള്‍ നഗരത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്  മേയര്‍ ബലേന്‍ ഷായുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജാനകിയെ ഇന്ത്യയുടെ മകള്‍ എന്ന് വിളിച്ച ആദിപുരുഷിലെ ഡയലോഗ് വിവാദമായതിന് പിന്നാലെയാണിത്. ആദിപുരുഷില്‍നിന്ന് ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ നിരോധനം പിന്‍വലിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News