നമുക്ക് എന്താണോ കംഫര്‍ട്ടബിള്‍,   അതാണ് ഫാഷന്‍- ശോഭന 

തിരുവനന്തപുരം- ഫാഷനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് നടി ശോഭന. നമുക്ക് എന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍ എന്നാണ് നടിയുടെ അഭിപ്രായം. ഒരു പരിപാടിയ്ക്കിടെയാണ് നടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒപ്പം തന്റെ ചെരുപ്പിന്റെ വിലയും ശോഭന വെളിപ്പെടുത്തി. 'സ്ത്രീകള്‍ എന്ന് പറഞ്ഞാല്‍ സൗന്ദര്യം മാത്രമല്ല, ഫാഷന്‍ എന്നു പറയുന്നത് നമ്മുടെ ക്യാരക്ടറാണ്. നമ്മളെല്ലാവരും ഫാഷന്‍ മാഗസിനുകള്‍ നോക്കും, ബ്ലൗസിന്റെ സ്റ്റൈലൊക്കെ നോക്കും. പക്ഷേ എന്നെ സംബന്ധിച്ച് , നമുക്ക് എന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഈ സാരി നല്ലതാണ്. ചെരുപ്പിന് 250 രൂപയാണ് വില. ഈ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍.'- എന്നാണ് ശോഭന പറയുന്നത്.ചെരുപ്പിന്റെ വില കേട്ടതിന് പിന്നാലെ എത്ര സിംപിളാണ് ശോഭന എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഫാഷനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായം വളരെ മികച്ചതാണെന്നും ഫാന്‍സ് പറയുന്നു.
 

Latest News