കോമ്പനിയുടെ ടീമിനെതിരെ സിറ്റി പ്രീമിയര്‍ ലീഗ് തുടങ്ങും

ലണ്ടന്‍ - പഴയ മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ വിന്‍സന്റ് കോമ്പനി പരിശീലിപ്പിക്കുന്ന ബേണ്‍ലിക്കെതിരെ കളിച്ച് ക്ലബ്ബ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്താനുള്ള ശ്രമം തുടങ്ങും. ബേണ്‍ലി ഈ സീസണിന്റെ അന്ത്യത്തില്‍ സ്ഥാനക്കയറ്റം നേടിയതാണ്. ആദ്യ വാരം ചെല്‍സി-ലിവര്‍പൂള്‍ മത്സരത്തിനും ലീഗ് സാക്ഷിയാവും. 
ഓഗസ്റ്റ് 11 നാണ് പ്രീമിയര്‍ ലീഗ് തുടങ്ങുക. സിറ്റിയുടെ ആദ്യ കളി ബേണ്‍ലിയുടെ സ്റ്റേഡിയത്തിലാണ്. 11 വര്‍ഷത്തോളം കോമ്പനി സിറ്റിക്കു വേണ്ടി കളിച്ചിരുന്നു. അതില്‍ എട്ടു വര്‍ഷവും ടീമിനെ നയിച്ചു. സിറ്റി സ്റ്റേഡിയത്തിനു പുറത്ത് കോമ്പനിയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ എഫ്.എ കപ്പില്‍ കോമ്പനിയുടെ ബേണ്‍ലിക്കെതിരെ സിറ്റി ആറു ഗോളടിച്ചിരുന്നു.
 

Latest News