ഒടുവില്‍ തിയ്യതിയായി, ഏഷ്യാ കപ്പ് ഓഗസ്റ്റ് 31 മുതല്‍

കറാച്ചി - ബി.സി.സി.ഐയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ദീര്‍ഘമായ വടംവലിക്കൊടുവില്‍ ഏഷ്യാ കപ്പിന്റെ തിയ്യതിയായി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല. നാല് കളികളില്‍ പാക്കിസ്ഥാനിലും ബാക്കി ഒമ്പത് കളികള്‍ ശ്രീലങ്കയിലുമായിരിക്കും. ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന് വാശി പിടിച്ചതോടെയാണ്് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായത്. ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പങ്കജ് ഖീംജി ഇടപെട്ടതോടെയാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉരുത്തിരിഞ്ഞു വന്നത്. 2008 നു ശേഷം ആദ്യമായാണ് രണ്ടിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന് പാക്കിസ്ഥാന്‍ വേദിയാവുന്നത്.
 

Latest News