ബോളിവുഡ് നടനുമായുളള ബന്ധം  ആഴത്തിലുളളതെന്ന് നടി തമന്ന

മുംബൈ-തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയും ബോളിവുഡ് താരം വിജയ് വര്‍മ്മയും ജനുവരിയില്‍ ഗോവ യാത്രയ്ക്കിടെ ചുംബിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍, ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ സംഗതി ശരിയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ തമന്ന സ്ഥിരീകരിക്കുകയും ചെയ്തു. വിജയോടൊപ്പം സമയം ചെലവിടുമ്പോള്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും നടി വെളിപ്പെടുത്തി.
അടുത്തിടെ ഒരു അഭിമുഖത്തില്‍, തമന്ന പറഞ്ഞു, ''നിങ്ങളുടെ സഹനടന്‍ ആയതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് ആരെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരെങ്കിലുമായി കൂടുതല്‍ അടുപ്പം തോന്നുകയാണെങ്കില്‍ അത് തീര്‍ച്ചയായും വ്യക്തിപരമാണ്.വിജയ് വര്‍മ്മയുമായുളളത് ആഴത്തിലുളള ബന്ധമാണ്.  കഴിഞ്ഞ വര്‍ഷം നവംബറില്‍ തമന്നയും വിജയും പങ്കെടുത്ത ഒരു പരിപാടിയില്‍ നിന്നുള്ള ഫോട്ടോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

Latest News