ലണ്ടന്‍ - ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ സമ്മാനത്തുകയില്‍ വന്‍ വര്‍ധന. പുരുഷ, വനിതാ ചാമ്പ്യന്മാരുടെ സമ്മാനത്തുകയില്‍ 11 ശതമാനവും മൊത്തം സമ്മാനത്തുകയില്‍ 17 ശതമാനത്തിലേറെയുമാണ് 2019 നെ അപേക്ഷിച്ച് വര്‍ധന.
സിംഗിള്‍സ് കിരീടം നേടുന്ന താരത്തിന് 2.35 കോടി പൗണ്ടാണ് (250 കോടിയോളം രൂപ) സമ്മാനം. മൊത്തം സമ്മാനത്തുക 4.47 കോടി പൗണ്ടാണ്. ആദ്യ റൗണ്ടുകളില്‍ പരാജയപ്പെടുന്ന കളിക്കാരുടെ പ്രതിഫലം മുമ്പത്തെ അപേക്ഷിച്ച് വര്‍ധിപ്പിക്കുന്ന രീതിയിലാണ് പരിഷ്കാരം. ആദ്യ റൗണ്ടില്‍ തോല്‍ക്കുന്ന കളിക്കാര്‍ക്ക് 55,000 പൗണ്ട് ലഭിക്കും. 10 ശതമാനം വര്‍ധന.






