ന്യൂഡല്‍ഹി- ഈ വര്‍ഷം 6500 കോടീശ്വരന്മാരെങ്കിലും ഇന്ത്യ വിടുമെന്ന് ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്‌ബോര്‍ഡ്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്നതാണ് ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാടു വിടുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷം എണ്ണം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 7500 പേരാണ് ഇന്ത്യ വിട്ടത്. ഒരു മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ സമ്പത്തുള്ള വ്യക്തികളെയാണ് കോടീശ്വരന്മാരെന്ന് കണക്കാക്കുന്നത്. 2022-ല്‍ ചൈനയില്‍ നിന്നും 13500 പേര്‍ പലായനം ചെയ്തപ്പോള്‍ ഇന്ത്യയില്‍ നിന്ന് 10,800 പേരാണ് വിട്ടുപോയത്.
ചൈനയില്‍ ആകെ കേടീശ്വരന്‍മാരുടെ എണ്ണം 780,000 ആണെങ്കില്‍ ഇന്ത്യയിലത് 344,600 പേരാണുള്ളത്.
'2023ല്‍ കോടീശ്വരന്മാരെ ഏറ്റവും ആകര്‍ഷിക്കുന്ന രാജ്യം ആസ്‌ത്രേലിയയാണ്. ഇവിടേക്ക് 5,200 പേരാണ് പ്രതീക്ഷിക്കുന്നത്.






