ബെയ്ജിംഗ്-2026 ലോകകപ്പ് ഫുട്‌ബോളിൽ കളിക്കില്ലെന്ന സൂചന നൽകി അർജന്റീനയുടെ നായകൻ ലിയണൽ മെസ്സി. കരിയറിലെ അവസാനത്തെ ലോകകപ്പ് താൻ കളിച്ചുവെന്നാണ് കരുതുന്നതെന്നും ലോകകപ്പിന് ശേഷമുള്ള കളികളിൽ താൻ സംതൃപ്തനാണെന്നും മെസി പറഞ്ഞു. ചൈനയിൽ ഓസ്‌ട്രേലിയക്ക് എതിരായ ഫുട്‌ബോൾ സൗഹൃദമത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മെസി. ഈ മാസം 15നാണ് അർജന്റീന-ഓസ്‌ട്രേലിയ മത്സരം.
നേരത്തെ പറഞ്ഞതുപോലെ അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പക്ഷെ ഈ തീരുമാനം ഞാൻ മാറ്റിയിട്ടില്ല. അവിടെ ലോകകപ്പ് കാണാൻ ഇഷ്ടപ്പെടുന്നു. എന്നാൽ കളിക്കാൻ ഞാനുണ്ടാകില്ല-മെസ്സി പറഞ്ഞു.