ജിദ്ദ - ചെല്‍സിയുടെ രണ്ട് പ്രമുഖ താരങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് ഓഫര്‍. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എന്‍ഗോളൊ കാണ്ടെയുടെ അല്‍ഇത്തിഹാദിലേക്കുള്ള കൂടുമാറ്റം മെഡിക്കല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ കാത്തുകിടക്കുകയാണ്. അതിനു പിന്നാലെയാണ് രണ്ട് ചെല്‍സി താരങ്ങളെ കൂടി വലയിട്ടിരിക്കുന്നത്. ഗാബോണിന്റെ പിയറി എമറിക് ഓബമയാംഗ്, ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു എന്നവര്‍ക്കാണ് വന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. റയല്‍ മഡ്രീഡിന്റെ ടോണി ക്രൂസ് സൗദി ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ലൂക മോദ്‌റിച് വമ്പന്‍ ഓഫര്‍ പരിഗണിച്ചു വരികയാണ്.
ഓബമയാംഗിന് രണ്ട് സൗദി ക്ലബ്ബുകളില്‍ നിന്ന് ക്ഷണമുണ്ട്. അല്‍ശബാബില്‍ നിന്നും അല്‍അഹലിയില്‍ നിന്നും. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം ഏതാനും മത്സരങ്ങളിലേ ഓബമയാംഗ് കളിച്ചിട്ടുള്ളൂ. ലുകാകുവിന് അല്‍ഹിലാലില്‍ നിന്നാണ് ക്ഷണം. ചര്‍ച്ചകള്‍ക്കായി മുപ്പതുകാരന്‍ സൗദിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചെല്‍സിയിലാണെങ്കിലും ലുകാകു ലോണില്‍ ഇന്റര്‍ മിലാന് കളിക്കുകയാണ്. അതിനാല്‍ സങ്കീര്‍ണമായിരിക്കും ട്രാന്‍സ്ഫര്‍.






