മധുവിധു കാത്തിരിക്കും, കമാറ ഫ്രാന്‍സിന് കളിക്കും

പാരിസ് - ഹണിമൂണ്‍ ട്രിപ്പിന് പോകവെ ഫ്രാന്‍സിന് കളിക്കാന്‍ ക്ഷണം കിട്ടിയ ആസ്റ്റണ്‍വില്ല മിഡ്ഫീല്‍ഡര്‍ ബൂബക്കര്‍ കമാറ ഫുട്‌ബോളിന് പ്രാധാന്യം നല്‍കി. ഹണമൂണ്‍ ട്രിപ്പ് ഇരുപത്തിമൂന്നുകാരന്‍ മാറ്റി വെച്ചു. പാരിസിലേക്കുള്ള വിമാനത്തില്‍ ഇരിക്കുമ്പോഴാണ് ഫ്രഞ്ച് കോച്ചിന്റെ സന്ദേശം ലഭിച്ചതെന്നും ഉടനെ അവിടെ ഇറങ്ങി മാഴ്‌സെയിലെ ക്യാമ്പിലേക്ക് തിരിച്ചെന്നും കമാറയുടെ ഭാര്യ കൊറാലി കമാറ പോറോവേചിയൊ വെളിപ്പെടുത്തി. 
കമാറ മുമ്പ് മൂന്നു തവണ ഫ്രാന്‍സിന് കളിച്ചിട്ടുണ്ട്. അഡ്രിയന്‍ റാബിയോക്ക് പരിക്കേറ്റതോടെയാണ് അവസാന നിമിഷം ഇത്തവണ ടീമിലേക്ക് വിളിപ്പിച്ചത്. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ജിബ്രാള്‍ടറിനെയും ഗ്രീസിനെയുമാണ് ഫ്രാന്‍സ് ആദ്യ കളികളില്‍ നേരിടേണ്ടത്. 

Latest News