ലണ്ടന്‍ - പത്തു വര്‍ഷമായി ഇന്ത്യ ഒരു പ്രധാന ട്രോഫി നേടിയിട്ട്. 2013 ല്‍ മഹേന്ദ്ര ധോണിയുടെ നേതൃത്വത്തില്‍ നേടിയ ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു അവസാനത്തേത്. തുടര്‍ച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ ഇന്ത്യ കിരീടം കൈവിട്ടു. തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലെത്താന്‍ വലിയ അധ്വാനം വേണ്ടി വന്നുവെന്നും ഫൈനലുകളില്‍ തോറ്റത് നിര്‍ഭാഗ്യകരമാണെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 469 റണ്‍സെടുക്കാന്‍ അനുവദിച്ച ബൗളര്‍മാരാണ് തോല്‍വിക്ക് ഉത്തരവാദികളെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. അത്രയും റണ്‍സ് വഴങ്ങേണ്ട പിച്ചായിരുന്നില്ല ഇത്. ആദ്യ ദിനം അവസാന സെഷനില്‍ ഒരു വിക്കറ്റ് പോലും വഴങ്ങാതെ 157 റണ്‍സ് അവര്‍ അടിച്ചെടുത്തു. നാലാം ദിനം അവസാന വേളയില്‍ രോഹിതും ചേതേശ്വര്‍ പൂജാരയും പുറത്തായ രീതിയിലും ദ്രാവിഡ് നിരാശ പ്രകടിപ്പിച്ചു.
ഐ.പി.എല്ലിനു ശേഷം ഇന്ത്യന്‍ ടീമിന് ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയോ എന്ന ചോദ്യത്തിന് കോച്ചെന്ന നിലയില്‍ അക്കാര്യത്തില്‍ താന്‍ തൃപ്തനല്ലെന്നും എന്നാല്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിച്ചേ തീരൂ എന്നും കോച്ച് മറുപടി നല്‍കി.






