പാരിസ് - ഒന്നിലേറെ ലോക റെക്കോര്‍ഡുകള്‍ക്ക് പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് സാക്ഷിയായി. കെനിയയുടെ ഫെയ്ത് കിപ്യോഗന് ഒരാഴ്ചക്കിടെ രണ്ടാമത്തെ റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞയാഴ്ച 1500 മീറ്ററില്‍ റെക്കോര്‍ഡ് ഭേദിച്ച ഫെയ്ത് 14 മിനിറ്റ് 5.20 സെക്കന്റില്‍ 5000 മീറ്ററിലെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. എട്ടു വര്‍ഷത്തിനു ശേഷമാണ് ഫെയത് 5000 മീറ്ററില്‍ മത്സരിക്കുന്നത്.
എത്യോപ്യയുടെ ലമേച ഗിര്‍മ 3000 മീ. സ്റ്റീപ്പിള്ചെയ്സിലെ റെക്കോര്‍ഡ് തരിപ്പണമാക്കി. രണ്ടാം സ്ഥാനക്കാരിയെക്കാള് 17 സെക്കന്റ് മുന്നിലാണ് ലമേച ഫിനിഷ് ചെയ്തത്. നോര്‍വെയുടെ യാഖോബ് ഇന്ഗെബ്രിഗ്സ്റ്റന് രണ്ട് മൈല്‍ ഓട്ടത്തിലും ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.
കെനിയയുടെ ഫെര്‍ഡിനാന്റ് ഒമന്യാലയെ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിന് മറികടന്ന് അമേരിക്കയുടെ നോഹ് ലൈല്‍സ് 100 മീറ്റര്‍ ചാമ്പ്യനായി.






