ന്യൂദല്‍ഹി - എങ്ങനെയും ഒത്തുതീര്‍പ്പിന് വഴങ്ങി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്ന് പിന്മാറാന്‍ തങ്ങള്‍ക്കു മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഒളിംപിക് മെഡലുകാരി സാക്ഷി മാലിക്. കനത്ത സമ്മര്‍ദ്ദം കാരണമായിരിക്കാം സിംഗിനെതിരായ പരാതിയില്‍ നിന്ന് മൈനര്‍ ഗേള്‍ പിന്മാിറിയതെന്ന് സാക്ഷി സൂചിപ്പിച്ചു.
ബ്രിജ്ഭൂഷന്റെ അനുയായികള്‍ തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് സാക്ഷി ഒരു ടി.വി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. സമ്മര്‍ദ്ദം കാരണം മൈനര്‍ പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ വിഷാദ രോഗം പിടിപെട്ട സാഹര്യത്തിലാണ്. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിന് തങ്ങളൊന്നും ഉണ്ടാവില്ലെന്നും സാക്ഷി മുന്നറിയിപ്പ് നല്‍കി.






