അസാധ്യ ലക്ഷ്യത്തിലേക്ക് ഇന്ത്യ സാവധാനം തുടങ്ങി

ലണ്ടന്‍ - ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ ജയിക്കാന്‍ ഇന്ത്യക്ക് ഏതാണ്ട് അസാധ്യമായ ലക്ഷ്യം. നാലര സെഷനില്‍ 444 റണ്‍സാണ് ഇന്ത്യ നേടേണ്ടത്. നാലാം ദിനം ലഞ്ച് കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എട്ടിന് 270 ല്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ആറോവറില്‍ ഇന്ത്യ വിക്കറ്റ് പോവാതെ 24 റണ്‍സെടുത്തു. 
അലക്‌സ് കാരിയും (66 നോട്ടൗട്ട്) മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ആറിന് 167 എന്ന അത്ര ഭദ്രമല്ലാത്ത നിലയില്‍ നിന്ന സെഞ്ചുറി കൂട്ടുകെട്ടോടെ ഓസീസിനെ സുരക്ഷിതത്വത്തിലേക്ക് നയിച്ചത്. നാലാം ദിനം തുടക്കത്തില്‍ തന്നെ മാര്‍നസ് ലാബുഷൈനെ (41) ഓസീസിന് നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവ് പുറത്താക്കി. രവീന്ദ്ര ജദേജക്ക് മൂന്ു വിക്കറ്റ് കിട്ടി. ഉമേഷും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റെടുത്തു.
 

Latest News