ഷാര്‍ജ- യു.എ.ഇയിലെ ഷാര്‍ജയില്‍ ഹെലിക്കോപ്റ്റര്‍ റോഡിലിറങ്ങി. റോഡപകടത്തില്‍ പരിക്കേറ്റ ഏഷ്യക്കാരനെ യഥാസയമം ആശുപത്രിയില്‍ എത്തിക്കാനാണ് സെക്യൂരിറ്റി ജനറല്‍ ഡയരക്ടറേറ്റിനു കീഴിലെ എയര്‍വിംഗ് വിഭാഗത്തിന്റെ ഈഗിള്‍ റോഡിറിലിറങ്ങിയത്. ഏഷ്യക്കാരന് ഓടിച്ച വാഹനം റോഡില്‍നിന്ന് തെന്നിയായിരുന്നു അപകടം.
ഇയാളെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിഡിയോ ആഭ്യന്തര മന്ത്രലായം സമൂഹ മാധ്യമ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു.






