സിംഗപ്പൂര്‍ ഓപണ്‍: രണ്ടാം റൗണ്ട് കടക്കാതെ ഇന്ത്യ

സിംഗപ്പൂര്‍ - പുരുഷ സിംഗിള്‍സില്‍ പ്രിയാന്‍ഷു രജാവത്, കിഡംബി ശ്രീകാന്ത് എന്നിവരും പുരുഷ ഡബ്ള്‍സില്‍ ധ്രുവ് കപില-മലയാളിയായ എം.ആര്‍. അര്‍ജുന്‍ ജോഡിയും പുറത്തായതോടെ സിംഗപ്പൂര്‍ ഓപണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. 
ശ്രീകാന്തിനെ ചൈനീസ് തായ്‌പെയിയുടെ ചിയ ഹാവൊ ലീ  നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി (15-21, 19-21). സീഡില്ലാത്ത രജാവത്തിനെ മൂന്നാം സീഡ് കൊദായ് നരോക്ക 21-17, 21-16 ന് തകര്‍ത്തു. രജാവത് ആദ്യ റൗണ്ടില്‍ പതിനഞ്ചാം സീഡ് കാന്‍ഡ സുനേയാമയെ അട്ടിമറിച്ചിരുന്നു. മലയാളി താരം എച്ച്.എസ് പ്രണോയിയെയും നരോക്കയാണ് പറഞ്ഞുവിട്ടത്. കപില-അര്‍ജുന്‍ സഖ്യം ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍-ഷോ വെന്‍ഡി കൂട്ടുകെട്ടിന് മുന്നില്‍ അടിയറവ് പറഞ്ഞു (15-21, 19-21). 

Latest News