കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

മനാമ- കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ നഹാസിനെ(31) താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കൈക്കാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റ പാടുകളും മൃതദേഹത്തിലുണ്ട്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. മുറിയില്‍ അടിപിടി നടന്ന ലക്ഷണങ്ങളുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മുറിയില്‍ മുളകു പൊടിയും മറ്റു വിതറിയിട്ടുണ്ട്. നഹാസിന്റെ സൗദിയിലുള്ള സഹോദരന്‍ ബഹ്‌റൈനിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കേസ് അന്വേഷിക്കുന്ന പോലീസിന് തുമ്പായി ഒരു ഇന്ത്യക്കാരിയുടെ ഐഡി കാര്‍ഡ് നഹാസിന്റെ മുറിയില്‍ നിന്ന് ലഭിച്ചു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

നേരത്തെ ഖത്തറിലായിരുന്ന നഹാസ് മൂന്ന് വര്‍ഷം മുമ്പാണ് ബഹറൈനിലെത്തിയത്. ഇതിനു ശേഷം നാട്ടില്‍ പോയിട്ടില്ല. നഹാസിനെ വീസയും മറ്റു താമസ രേഖകളും ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഹൂറയിലെ ഏതാനും കെട്ടിടങ്ങളുടെ ചുമതലക്കാരനായി ജോലി ചെയ്തുവരികയായിരുന്നു നഹാസ്.
 

Latest News