ജിദ്ദ- സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദില്‍ ചേര്‍ന്ന ഫ്രഞ്ച് സ്‌െ്രെടക്കര്‍ കരീം ബെന്‍സീമയുടെ പ്രസന്റേഷന്‍ ചടങ്ങ് നടക്കാനിരിക്കെ ആഘോഷത്തിലാണ് ജി. ചടങ്ങ് നടക്കുന്ന ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലേക്കുള്ള വഴി നീളെ ബെന്‍സീമയുടെ ബാനറുകള്‍ കൊണ്ട് അലങ്കരിച്ചു. 62,000 പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം. ഇത്രയും പേര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. പ്രസന്റേഷന്‍ ചടങ്ങിന്റെ ടിക്കറ്റ് വില ഒമ്പത് റിയാല്‍ മുതലാണ്. ബുധനാഴ്ച പാതിരാത്രിയാണ് ബെന്‍സീമ ജിദ്ദയില്‍ വിമാനമിറങ്ങിയത്. വരവേല്‍ക്കാന്‍ ഇത്തിഹാദിന്റെ മഞ്ഞയും കറുപ്പും തൂവാലയണിഞ്ഞ് ആയിരങ്ങള്‍ എത്തിയിരുന്നു.
ممرات ملعب الجوهرة تتزين بصورة #كريم_بنزيما
— علاء سعيد (@alaa_saeed88) June 8, 2023
بنلعب العالمية .. و الدوري جبناه #Benzema2Ittihad pic.twitter.com/6mGapXVxkh