VIDEO കണ്ണിറുക്കല്‍ ഫെയിം പ്രിയ വാര്യരുടെ ഓര്‍മക്കുറവിന് മരുന്ന് നിര്‍ദേശിച്ച് ഒമര്‍ ലുലു

കൊച്ചി- ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ രംഗത്തുവന്ന നടി പ്രിയ വാര്യര്‍ക്ക് ഓര്‍മക്കുറവിന് മരുന്ന് നിര്‍ദേശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. തന്നെ പ്രശസ്തയാക്കിയ അഡാര്‍ ലൗവിലെ രംഗത്തെ കുറിച്ച് നടി പ്രിയ വാര്യര്‍ നടത്തിയ പരാമര്‍ശമാണ് ഒമര്‍ ലുലുവിനെ പ്രകോപിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലാണ് ഒമര്‍ ലുലു പ്രിയക്ക് മരുന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ 2018ല്‍ രാജ്യത്ത് ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട നടിയാണ് പ്രിയാ വാര്യര്‍.
ദ പേളി മാണി ഷോയിലാണ് പ്രിയാ വാര്യരുടെ പുതിയ വെളിപ്പെടുത്തല്‍. അഡാര്‍ ലൗവിലെ കണ്ണിറുക്കുന്ന രംഗം താന്‍ സ്വയം കൈയ്യില്‍ നിന്നിട്ട് ചെയ്തതാണെന്നാണ് പ്രിയാ വാര്യര്‍ പറഞ്ഞത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയ തന്നെ രംഗത്തെ കുറിച്ച് പറഞ്ഞ അഭിമുഖം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഒമര്‍ ലുലുവിന്റെ മറുപടി. പഴയ ഇന്റര്‍വ്യുവില്‍ താരം പറയുന്നത് സംവിധായകന്‍ പറഞ്ഞതനുസരിച്ചാണ് കണ്ണിറുക്കിയതെന്നായിരുന്നു.
'ഒമറിക്ക പറഞ്ഞു ഒരു പുരികം പൊക്കാന്‍ അറിയുമോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ശ്രമിക്കാമെന്ന്. അപ്പോള്‍ ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു എന്നാല്‍ ഒരു കണ്ണ് കൂടി അടയ്ക്കുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ആ സീന്‍ ചെയ്യുന്നത് ' എന്ന് പ്രിയ പറഞ്ഞിരുന്നു .പ്രിയാ വാര്യര്‍ പരസ്പര വിരുദ്ധമായി പറഞ്ഞ ഈ രണ്ട് വിഡിയോയും കൂട്ടിച്ചേര്‍ത്ത് അപ് ലോഡ്  ചെയ്തിരിക്കുകയാണ് ഒമര്‍ ലുലു.
'അഞ്ച് വര്‍ഷമായി പാവം കുട്ടി മറന്നതാകും. വല്യചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ' ഒമര്‍ കുറിച്ചു.

 

Latest News