ഏഷ്യന്‍ അണ്ടര്‍-20: ഇന്ത്യ മൂന്നാം സ്ഥാനത്ത്‌

യെചിയോണ്‍ - ഏഷ്യന്‍ അണ്ടര്‍-20 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലസിത വിനോദ് സാന്‍ഡില വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടി. വനിതകളുടെ 4-400 റിലേയിലും ഇന്ത്യയാണ് ചാമ്പ്യന്മാര്‍. പുരുഷ ടീം ലീഡ് ചെയ്‌തെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുരുഷന്മാരുടെ 1500 മീറ്ററില്‍ മെഹദി ഹസന് വെങ്കലം ലഭിച്ചു. പുരുഷന്മാരുടെ 5000 മീറ്ററില്‍ ശിവജി പരശു വെള്ളി കരസ്ഥമാക്കി. 17 മെഡലുമായി പട്ടികയില്‍ ഇന്ത്യ മൂന്നാമതെത്തി. ആറ് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും. 19 മെഡലുമായി ജപ്പാനും ചൈനയുമാണ് ആദ്യ സ്ഥാനങ്ങളില്‍. 
രിസവാന മല്ലിക് ഹീന 400 മീറ്ററില്‍ ഒന്നാമതെത്തിയതിന് പിന്നാലെ റിലേ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

Latest News