ലണ്ടന്‍ - 2021 സെപ്റ്റംബറില്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത സ്പിന്നര്‍ മുഈന്‍അലിയെ ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു. ജാക്ക് ലീച്ചിന് പരിക്കേറ്റ സാഹചര്യത്തില്‍ മുഈനുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും കോച്ച് ബ്രന്‍ഡന്‍ മക്കല്ലവും ചര്‍ച്ച നടത്തിയ ശേഷമായിരുന്നു തീരുമാനം. ലീച്ചിന് പരിക്കേറ്റ സാഹചര്യത്തില്‍ റിഹാന്‍ അഹമ്മദോ വില്‍ ജാക്‌സോ ടെസ്റ്റ് ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം മുഈന്‍ ഇംഗ്ലണ്ടിനൊപ്പം ട്വന്റി20 ലോകകപ്പ് നേടിയിരുന്നു. ഐ.പി.എല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം രണ്ടു തവണ ചാമ്പ്യനായി.






