രോഗികളെ കബളിപ്പിക്കുന്ന പരസ്യം നല്‍കി; സൗദിയില്‍ വിദേശ ഡോക്ടര്‍ പിടിയില്‍

റിയാദ് - രോഗികളെ കബളിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതിന് വിദേശ ഡോക്ടറെ പിടികൂടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുട്ടുകാല്‍ സന്ധിക്കുള്ള ചികിത്സയെ കുറിച്ചാണ് ഡോക്ടര്‍ വ്യാജ പരസ്യം ചെയ്തത്. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സില്ല. ഡോക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും എതിരായ കേസ് ആരോഗ്യ മേഖലാ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ശിക്ഷ വിധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

Latest News