ബെൻസീമയുടെ കരാർ തുക മൂന്ന് വർഷത്തേക്ക് 16.5 കോടി ഡോളർ
വർഷം 5.5 കോടി ഡോളർ
ജിദ്ദ - ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സീമയെ അല്ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത് ക്ലബ്ബിന്റെ ട്വീറ്റ്. ഇതാ ബെന്‍സീമ, ഗര്‍ജനവുമായി പുതിയ പുലി, ഇത്തിഹാദിലേക്ക് സ്വാഗതം എന്ന ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ഇത്തിഹാദുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് ബെന്‍സീമ ഒപ്പിട്ടത്. വര്‍ഷം 5,5 കോടി ഡോളറിനാണ് കരാർ. സൗദിയുടെ ലോകകപ്പ് പ്രൊജക്ടിനെ പിന്തുണച്ചാല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കും. ജിദ്ദയിലെത്തുന്ന ബെൻസീമയെ നാളെ അൽജൗഹറ സ്റ്റേഡിയത്തിൽ ഇത്തിഹാദ് ക്ലബ് കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും.
റയല്‍ മഡ്രീഡില്‍ കരിയര്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ സൗദി അറേബ്യ നല്കിയ മറ്റൊരവസം ഉപയോഗപ്പെടുത്താന്‍ വലിയ വേദനയോടെ വിട പറയുകയാണെന്നും കരീം ബെന്‍സീമ. ഇത് ദുഃഖ ദിനമാണ്.
بنزيما متحمس يشوفكم بجدة ، يا حظكم pic.twitter.com/zr4hkjYTRh
— Ahmad Mas (@a7maad_mas) June 6, 2023
പക്ഷെ ജീവിതം ചിലപ്പോള്‍ വേറൊരു അവസരം നല്‍കും. അത് കുടുംബത്തോടൊപ്പം സ്വീകരിക്കുകയാണ് -ബെന്‍സീമ പറഞ്ഞു. റയലില്‍ 14 വര്‍ഷത്തിനിടെ 648 മത്സരങ്ങള്‍ ബെന്‍സീമ കളിച്ചിട്ടുണ്ട്. ക്ലബ്ബ് ഹൗസില്‍ റയല്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ സഹതാരങ്ങള്‍ പങ്കെടുത്തു. ബെന്‍സീമക്ക് പ്രസിഡന്റ് ഫ്ളോറന്റീനൊ പെരേസ് സുവര്‍ണ മുദ്ര സമ്മാനിച്ചു. ഒരു കുട്ടിയെപ്പോലെയാണ് ബെന്‍സീമ റയലിലെത്തിയതെന്നും ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായാണ് വിട പറയുന്നതെന്നും പെരേസ് അഭിപ്രായപ്പെട്ടു. എവിടെയായാലും താങ്കള്‍ റയലിന്റെ വലിയ അംബാസഡറായിരിക്കും. റയലും ബെന്‍സീമയും തമ്മിലുള്ള പ്രണയഗാഥ എന്നെന്നും നിലനില്ക്കും. ഇത് എന്നും താങ്കളുടെ വീടായിരിക്കും -പ്രസിഡന്റ് പറഞ്ഞു.
2009 ല്‍ റയലില്‍ ചേര്‍ന്ന മുപ്പത്തഞ്ചുകാരന് 25 ട്രോഫികള്‍ നേടാന്‍ ക്ലബ്ബിനെ സഹായിച്ചു. ഇക്കാര്യത്തില്‍ മാഴ്സെലോയുടെ റെക്കോര്‍ഡിനൊപ്പമാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ബെന്‍സീമയുടെ അത്യജ്വല സംഭവാനയായിരുന്നു.






