മഡ്രീഡ് - റയല്‍ മഡ്രീഡ് വിട്ട സ്പാനിഷ് ഫോര്‍വേഡ് മാര്‍ക്കൊ അസന്‍സിയൊ പി.എസ്.ജിയില്‍ ചേര്‍ന്നു. സ്‌പോര്‍ടിംഗ് ലിസ്ബണില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ മാന്വേല്‍ ഉഗാര്‍ടെയും പി.എസ്.ജിയില്‍ ചേര്‍ന്നു. ഇരുപത്തേഴുകാരനായ അസന്‍സിയോയുമായി റയലിന്റെ കരിയര്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എട്ടു വര്‍ഷത്തെ റയല്‍ കരിയറില്‍ അസന്‍സിയൊ മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.
ഉഗാര്‍ടെ ഉറുഗ്വായ് കളിക്കാരനാണ്. ആറു കോടി യൂറോക്കാണ് ലിസ്ബണില്‍ നിന്ന് ഇരുപത്തിരണ്ടുകാരനെ റാഞ്ചിയത്. സ്‌പോര്‍ടിംഗ് ലിസ്ബണുമായി ഉഗാര്‍ടെക്ക് മൂന്നു വര്‍ഷം കരാര്‍ ബാക്കിയുണ്ടായിരുന്നു.
ലിയണല്‍ മെസ്സിയും സെര്‍ജിയൊ റാമോസും ക്ലബ്ബ് വിട്ടതിനു പിന്നാലെയാണ് രണ്ടു പേരെ പി.എസ്.ജി കരാറൊപ്പിട്ടത്. മൂന്ന് ഫ്രഞ്ച് ഇന്റര്‍നാഷനല്‍ കളിക്കാരെ പി.എസ്.ജി ലക്ഷ്യമിടുന്നുണ്ട് -ബയേണ്‍ മ്യൂണിക് ഡിഫന്റര്‍ ലുക്കാസ് ഹെര്‍ണാണ്ടസ്, ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട് സ്‌ട്രൈക്കര്‍ റന്‍ഡാല്‍ കോളൊ മുവാനി, ബൊറൂസിയ മോഞ്ചന്‍ഗ്ലാഡ്ബാക്ക് ഫോര്‍വേഡ് മാര്‍ക്കസ് തുറാം എന്നിവരെ. ഇന്റര്‍ മിലാന്റെ സ്ലൊവാക്യന്‍ സെന്റര്‍ ബാക്ക് മിലാന്‍ സ്‌ക്രീനിയറുമായും ചര്‍ച്ച തുടരുന്നുണ്ട്.






