ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍
ഇന്ത്യ x ഓസ്‌ട്രേലിയ
ബുധനാഴ്ച ഉച്ച 12.30
ലണ്ടന്‍ - കഴിഞ്ഞ രണ്ടു വര്‍ഷത്തെ മാത്രമല്ല കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ രണ്ട് മികച്ച ടീമുകള്‍ ബുധനാഴ്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് സുവര്‍ണ തലമുറകള്‍ക്ക് ചരിത്രത്തില്‍ സ്ഥാനം നേടാന്‍ അവസാന അവസരം. കരിയറിന്റെ അവസാനത്തോടടുക്കുന്ന വിരാട് കോലിക്കും രോഹിത് ശര്‍മക്കും അജിന്‍ക്യ രഹാനെക്കുമൊക്കെ ഇത് രണ്ടാമത്തെ അവസരമാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് സൈക്കിളില്‍ ഒരു പരമ്പരയേ ഇന്ത്യ തോറ്റിട്ടുള്ളൂ, ന്യൂസിലാന്റിനോട്. ഫൈനലിലും അവര്‍ക്കു മുന്നില്‍ കീഴടക്കി. ഓസ്‌ട്രേലിയക്കെതിരെ അവര്‍ക്ക് രണ്ടാമത്തെ അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഇത്തവണ ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് സുഗമമായിരുന്നില്ല. ഓസ്‌ട്രേലിയയാണ് കുറച്ചുകൂടി ആധികാരികമായി ഫൈനലുറപ്പിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിച്ചിട്ടുണ്ട്. അവസാന നാലു പരമ്പരയിലും ഓസീസിനെ ഇന്ത്യ തോല്‍പിച്ചിട്ടുണ്ട്, രണ്ടെണ്ണം ഇന്ത്യയിലും രണ്ടണ്ണം ഓസ്‌ട്രേലിയയിലും. ഓവലില്‍ പക്ഷെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ഓവലിലെ പിച്ച് എങ്ങനെയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം സീസണില്‍ ഇത്ര നേരത്തെ ഇതുവരെ അവിടെ ടെസ്റ്റ് മത്സരം നടന്നിട്ടില്ല.
ഓസ്‌ട്രേലിയക്ക് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ നഷ്ടപ്പെട്ടത് നിര്‍ഭാഗ്യം കൊണ്ടാണ് ബൗളിംഗ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതിന് കിട്ടിയ പെനാല്‍ട്ടിയാണ് അവരുടെ ഫൈനല്‍ പ്രവേശം തടഞ്ഞത്. പെയ്‌സിന് പിന്തുണ കിട്ടുന്ന പിച്ചില്‍ ഓസ്‌ട്രേലിയക്കാണ് അല്‍പം മുന്‍തൂക്കം. പരിക്കും ഇന്ത്യയെയാണ് അലട്ടുന്നത് -ജസ്പ്രീത് ബുംറയും റിഷഭ് പന്തുമില്ലാത്തത് ഇന്ത്യയെ കാര്യമായി ബാധിക്കും. ജോഷ് ഹെയ്‌സല്‍വുഡിന്റെ പരിക്ക് ഓസീസിന് അത്ര വലിയ നഷ്ടമായിരിക്കില്ല.
ഓസീസ് ടീമില്‍ ഉസ്മാന്‍ ഖ്വാജക്കും നാഥന്‍ ലയണിനും ഡേവിഡ് വാണര്‍ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനും സ്റ്റീവന്‍ സ്മിത്തിനും 33 കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, കോലി, ചേതേശ്വര്‍ പൂജാര, രഹാനെ, രോഹിത്, ഉമേഷ് യാദവ് എന്നിവരുടെ കാര്യവും അങ്ങനെ തന്നെ. മുഹമ്മദ് ഷമിക്ക് മുപ്പത്തിരണ്ടായി. ക്യാപ്റ്റന്മാരായ രോഹിതിനും പാറ്റ് കമിന്‍സിനും ഇത് അമ്പതാം ടെസ്റ്റാണ്. ഇവര്‍ക്കൊന്നും ഇനി അധികം അവസരം ലഭിക്കാനില്ല.
കിഷനോ ഭരതോ
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. ഹെയ്‌സല്‍വുഡിന്റെ സ്ഥാനം സ്‌കോട് ബോലാന്റിനാണ്. മധ്യനിരയില്‍ ട്രാവിസ് ഹെഡിന് വേണ്ടി പീറ്റര്‍ ഹാന്റ്‌സ്‌കമ്പ് ഒഴിഞ്ഞുകൊടുക്കും. ഖ്വാജക്കൊപ്പം ഓപണറായി വാണര്‍ തിരിച്ചെത്തും. ഇന്ത്യന്‍ മധ്യനിരയില്‍ 2022 ജനുവരിക്കു ശേഷം ആദ്യമായി രഹാനെ ഉണ്ടാവും. കീപ്പറായി ഇശാന്‍ കിഷനോ കെ.എസ് ഭരതോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യ. മികച്ച കീപ്പറാണ് ഭരത്. എന്നാല്‍ ഇംഗ്ലണ്ടില്‍ കീപ്പര്‍ക്ക് ഇന്ത്യയിലെ സ്പിന്‍ പിച്ചിലേതു പോലെ കാര്യമായ റോളില്ല. നാല് പെയ്‌സ്ബൗളര്‍മാരും സ്പിന്നറായി ജദേജയും വേണോ, മൂന്ന് പെയ്‌സര്‍മാരും ജദേജക്കൊപ്പം അശ്വിനും വേണോ എന്ന കുരുക്കും അഴിക്കേണ്ടതുണ്ട്. ഷമിക്കും മുഹമ്മദ് സിറാജിനുമൊപ്പം പെയ്‌സര്‍മാരായി ശാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ജയ്‌ദേവ് ഉാദ്കത് എന്നിവരാണ് പരിഗണനയില്‍.






