മാലദ്വീപിലെ കടല്‍ തീരത്ത് നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ക്രിക്കറ്റ് താരം റിങ്കു സിങ്ങ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് റിങ്കു സിങ്ങ്. ഐപിഎല്‍ സീസണിന് ശേഷം മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് റിങ്കു സിങ്ങ്.
റിങ്കുവിന്റെ സെക്‌സി ലുക്കിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്‍ ' ഓ ഹീറോ' എന്നാണ് ഈ ചിത്രത്തിന് താഴെ കുറിച്ചത്.
റിങ്കു സിങ്ങിന്റേയും കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും അടുത്ത സുഹൃത്താണ് ഷഹ്നീല്‍ ഗില്‍. നിധീഷ് റാണക്കും ഭാര്യ സാചി മര്‍വയ്ക്കും ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിനുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളും മുമ്പ് ഷഹ്നീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന ഗില്‍ ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായാണ് കളിച്ചത്. അന്ന് ഗില്‍ കൊല്‍ക്കത്തയില്‍ കളിച്ച സമയത്താണ് ഇവരുടെ സൗഹൃദം ദൃഢമായത്.






